നിലമ്പൂരാവേശം; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന നിലമ്പൂരില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ അവസാനമായി. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് പിന്നാലെ നിലമ്പൂര്‍ വോട്ടെടുപ്പിലേക്ക് പോകും. നിലമ്പൂരിനെ ചെങ്കടലാക്കിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം അവസാനിച്ചത്. നാടിന്റെ പുരോഗതിക്ക് വോട്ടു നല്‍കണമെന്നാണ് കൊട്ടിക്കലാശ ആവേശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. പ്രധാനമുന്നണികള്‍ എല്ലാ തന്നെ ആവശേത്തോടെയാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത്.

ALSO READ: ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് ലഭിക്കാതെ ദാരുണ മരണങ്ങള്‍ ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി വി ശിവദാസന്‍ എം പി

ഫ്‌ളക്‌സുകളും കാര്‍ഡുകളും കൊടികളും നിറഞ്ഞ, ആവശത്തോടെ താളവും മേളവുമായാണ് കൊട്ടിക്കലാശത്തില്‍ അണികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം ചേര്‍ന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാണാനും കൈകൊടുക്കാനും അഭിവാദ്യങ്ങളുമായി ആയിരങ്ങളാണ് കൊട്ടിക്കലാശത്തില്‍ ഒത്തു ചേര്‍ന്നത്.

ALSO READ: ചുമതലയേറ്റിട്ട് ഒരാഴ്ച പോലും ആയില്ല; ഇറാന്റെ പുതിയ സൈനിക കമാൻഡറെ കൊലപ്പെടുത്തിയതായി ഇസ്രയേൽ

ആവേശത്തിന്റെ കൊടുമുടിയിലെത്തിയ കൊട്ടിക്കലാശത്തില്‍ മണ്ഡലത്തെ ഇളക്കിമറിച്ച കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ക്യാമ്പുകളെല്ലാം ആവേശത്തിലും പ്രതീക്ഷയിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News