പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) കേരളത്തിലെ വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിലെ ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ) ,പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ടറ സ്റ്റേഷൻ) തുടങ്ങിയ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: അടുത്ത അഞ്ച് ദിവസങ്ങളിൽ മ‍ഴ കനക്കും: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), തൃശൂർ ജില്ലയിലെ കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കീച്ചേരി (ആലൂർ സ്റ്റേഷൻ) , പാലക്കാട് ജില്ലയിലെ ഭവാനി (കോട്ടത്തറ സ്റ്റേഷൻ – CWC) , വയനാട് ജില്ലയിലെ കബനി (ബാവലി സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ കുപ്പം (മങ്കര റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ) ,കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് (ഭീമനടി & കക്കടവ് സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

ALSO READ: പത്തനംതിട്ടയിൽ 21കാരി ജന്മം നൽകിയ നവജാതശിശു വീട്ടിൽ മരിച്ച നിലയിൽ; അന്വേഷണം

ഈ നദികളുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാനും ആളുകൾ തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News