
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കോഴിക്കോട്ടെ ലീഗ് പ്രവർത്തകർക്ക് ഇടം ലഭിക്കാത്തതിൽ അമർഷം പുകയുന്നു. ലീഗ് സംസ്ഥാന കമ്മിറ്റിക്ക് തെരഞ്ഞെടുക്കാനായി 13 പേരുടെ പ്രാഥമിക പട്ടികയും 13 പേരുടെ അധിക പട്ടികയുമാണ് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്. 13 പേരിൽ അഞ്ചുപേർക്ക് എങ്കിലും നിയമനം ലഭിക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനിയും കോഴിക്കോട്ടു നിന്ന് നൽകിയ പട്ടികയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
സംസ്ഥാന നേതൃത്വത്തെ കണ്ട് ജില്ലാ നേതൃത്വം വീണ്ടും ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകുന്ന പട്ടികയിൽ നിന്നാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മലപ്പുറം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലീഗിന് എംഎൽഎമാർ ഉള്ളത് കോഴിക്കോടാണ്.
also read:ലോക്സഭയിലും പിളർന്ന് തൃണമൂൽ കോൺഗ്രസ്; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ
13 പേരുടെ പട്ടിക അഞ്ചുമന്ത്രിമാർക്കും കൈമാറിയിട്ടുണ്ട്. പക്ഷേ, ഇതിൽ ഉൾപ്പെടാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരായ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരെ മന്ത്രിമാർ സ്വന്തം നിലയ്ക്ക് കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് ലീഗിന്റെ ഒരു വിഭാഗത്തിൽ നിന്നുയരുന്ന പരാതി. ഇതിനെതിരെ കോഴിക്കോട്ടെ മുസ്ലീം ലീഗിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. എന്നാൽ അനുഭവപരിചയമുള്ളവർ എന്ന നിലയിലാണ് മന്ത്രിമാർ സെക്രട്ടേറിയേറ്റ് ജീവനക്കാരെ സ്വന്തം നിലയ്ക്ക് തെരഞ്ഞെടുക്കുന്നതെന്നാണ് വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

