പി വി അന്‍വറിനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ സന്ദര്‍ശനമാണ് രാഹുല്‍ നടത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞ സണ്ണി ജോസഫ്, സംഭവത്തില്‍ വിശദീകരണം തേടണമോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. അതേസമയം അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തല്‍ക്കാലം അടഞ്ഞ് കിടക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് നിലപാടുകളില്‍ ചാഞ്ചാട്ടമുണ്ട്. അദ്ദേഹം മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ALSO READ: കേരളത്തിന് അനുമതി നിഷേധിച്ചു മഹാരാഷ്ട്രയ്ക്ക് നല്‍കി; വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതില്‍ വിവേചനം കാട്ടി കേന്ദ്രം
അതേസമയം പി വി അന്‍വറിനെ ജൂനിയര്‍ എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും പാര്‍ട്ടി അറിയാതെയാണ് കൂടിക്കാഴ്ച നടന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പി വി അന്‍വറുമായി ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം അന്‍വര്‍ രാഹുല്‍ കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞുവെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

