കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാന ആക്രമണത്തിൽ പരുക്ക്

Wild elephant attack death wayanad

പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പന് ആണ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്. വേലുത്തോടിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1. 30 ന് ആയിരുന്നു സംഭവം.

ALSO READ: ഞാൻ നേതാവ്…; വി മുരളീധരനെ നിയമസഭാകക്ഷി നേതാവാകാൻ അനുവദിക്കാതെ രാജീവ് ചന്ദ്രശേഖർ, ബിജെപിയിൽ തർക്കം രൂക്ഷം

ബൈക്കിൽ ഓഫീസിലേക്ക് പോകുന്നതിനിടെ ഷിബു തങ്കപ്പനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ആക്രമണത്തിൽ ഷിബു തങ്കപ്പന്റെ കാലിന് ഒടിവ് സംഭവിച്ചു. ഇദ്ദേഹത്തിന്റെ ദേഹമാസകലം പരുക്കുമുണ്ട്.

ALSO READ: കുത്തിവയ്പ്പിനിടെ ശരീരത്തിൽ സൂചി കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

A KSEB assistant executive engineer, Shibu Thankappan sustained serious injuries after a wild elephant attacked him near Veluthode in Pathanamthitta while he was travelling to office on a bike.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News