
മഹാരാഷട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ നടത്തിയ പരമാർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് വീണ്ടും സമൻസ് അയച്ച് മുംബൈ പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നു സാഹചര്യത്തിലാണിത്. ഏപ്രിൽ 5ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.
കേസിൽ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കുനാലിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ 7 വരെ അദ്ദേഹത്തിൻ്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
ALSO READ; മധുര ചെങ്കൊടി: ദീപശിഖ റാലി സീതറാം യെച്ചൂരി നഗറിൽ സംഗമിച്ചു
ശിവസേന എംഎൽഎ മുർജി പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 24ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം മുംബൈ പോലീസ് കമ്രയ്ക്ക് രണ്ട് സമൻസ് അയച്ചിരുന്നു. ഖാർ പൊലീസ് സ്റ്റേഷനിൽ കമ്രക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു പരാതി ജൽഗാവ് സിറ്റി മേയറും മറ്റ് രണ്ട് പരാതികൾ നാസിക്കിൽ നിന്നുള്ള ഒരു ഹോട്ടലുടമയും ബിസിനസുകാരനും നൽകിയതായാണ് മുംബൈ പൊലീസ് അറിയിച്ചത്.
മുംബൈയിലെ ഖാര്‍ റോഡിലുള്ള ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടന്ന ഷോയില്‍, 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ ‘ദില്‍ തോ പാഗല്‍ ഹേ ‘ എന്ന ചിത്രത്തിലെ ‘ഭോലി സി സൂറത്ത്’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഏക്നാഥ് ഷിന്‍ഡെയെ പരോക്ഷമായി പരിഹസിച്ചത്.ഗാനത്തിലെ ‘ഗദ്ദാര്‍’ (രാജ്യദ്രോഹി) പരാമര്‍ശമാണ് ഷിന്‍ഡെ പക്ഷത്തെ ചൊടിപ്പിച്ചത്. 2022 ലാണ് ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ നെടുകെ പിളര്‍ത്തി ബിജെപിയുമായി കൈകോര്‍ത്തു അധികാരത്തിലെത്തിയത്. ഇതെല്ലം ചൂണ്ടിക്കാട്ടിയായിരുന്നു കുനാല്‍ പാരഡി ഗാനത്തിലൂടെ ഷിന്‍ഡെയെ പേരെടുക്കാതെ കളിയാക്കിയത്.
കാമ്രയുടെ ഷോ സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രകോപിതരായ ശിവസേന പ്രവര്‍ത്തകര്‍ ഖാര്‍ റോഡിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ് അടിച്ച് തകര്‍ത്തിരുന്നു. സംഭവത്തില്‍ സേനയുമായി ബന്ധമുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുമായി സഹകരിക്കുമെന്നും എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്നും കമ്ര പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here