വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മർദ്ദിച്ചത്.
യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി പറഞ്ഞു. അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ALSO READ: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു
അതേസമയം മുഖത്തേറ്റ പരിക്ക് ഗുരുതരമാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും എന്നാൽ വീട്ടിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. അതുകൊണ്ടാണ് ഇന്ന് ആശുപത്രിയിൽ പോകാത്തതെന്നും അഡ്വ ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബവുമായി ആലോചിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും ശ്യാമിലി പ്രതികരിച്ചു.
ALSO READ: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം
അതോടൊപ്പം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്ന് വനിതാ കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ പറഞ്ഞു. നിയമം സംരക്ഷിക്കപ്പെടേണ്ട സ്ഥലത്താണ് നിയമലംഘനം ഉണ്ടായത് എന്നും വനിതാ കമ്മീഷൻ കേസെടുത്തു എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

