ലൈഫ് മിഷന്‍ വേണ്ടെന്ന് അന്ന് കോണ്‍ഗ്രസ്; ഇടത് സര്‍ക്കാര്‍ നിലമ്പൂരില്‍ മാത്രം നിര്‍മിച്ചത് ആറായിരത്തോളം വീടുകള്‍

‘ഒന്നും നോക്കില്ല, അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടും’- 2020ല്‍ അന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു അത്. അധികാരത്തിലെത്തായില്‍ നിര്‍ത്തലാക്കും എന്ന പദ്ധതിയില്‍ ഇടത് സര്‍ക്കാര്‍ സംസ്ഥാനത്താകെ ഇതുവരെ നിര്‍മിച്ച് നല്‍കിയത് നാലരലക്ഷത്തോളം വീടുകളാണ്.

ഒരുലക്ഷത്തി പന്ത്രണ്ടായിരത്തോളം വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം പൂര്‍ത്തീകരിച്ച ലൈഫ് ഭവനങ്ങള്‍ ആറായിരത്തോളമുണ്ട്. മൂവായിരത്തോളം ഭവനങ്ങളുടെ പണി നടക്കുകയുമാണ്. യുഡിഫ് അധികാരത്തില്‍ എത്തിയാല്‍ പിരിച്ചു വിടും എന്ന് പറഞ്ഞ പദ്ധതിയിലാണ് ഇത്രയും വീടുകള്‍ എന്ന് കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും അടച്ചുറപ്പുള്ള ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ഇടത് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ ലക്ഷ്യം. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ ചെറുചിരികള്‍ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നില്‍ മാതൃകയായ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.

Al.so Read : ‘മണ്ണില്ലാത്തവര്‍ക്കൊരുപിടി മണ്ണും, തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഒരു ചെറ്റക്കുടിലും, നേടിയെടുത്ത് നിലമ്പൂര്‍ കാട്ടില്‍ അങ്കംവെട്ടിയ ധീരസഖാവേ, കുഞ്ഞാലി നിങ്ങള്‍ മരിക്കുന്നില്ല’ എന്ന മുദ്രാവാക്യം കേട്ട് വളര്‍ന്നയാളാണ് ഞാന്‍: എം സ്വരാജ്

ഭവന നിര്‍മാണത്തിനായി പ്രധാന്‍മന്ത്രി ആവാസ് യോജന നല്‍കുന്നത് ഒരു ഗുണഭോക്താവിന് എഴുപത്തിരണ്ടായിരം രൂപയാണ്. ഇതുവരെ മുപ്പത്തിനാലായിരം പേര്‍ക്കാണ് പിഎംഎവൈ വഴി ഫണ്ട് നല്‍കിയത്. കേരളം ഇതുവരെ വീടില്ലാത്തവര്‍ക്കായി 18,800 കോടി രൂപ ചെലവഴിച്ചു. അതില്‍ കേന്ദ്രത്തിന്റെ വിഹിതം 2081 കോടി രൂപയാണുള്ളത്. ബാക്കി പണം സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് ചെലവാക്കുന്നത്. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഇത്തരത്തില്‍ കേരളത്തിലെ ഓരോ പാവപ്പെട്ടവര്‍ക്കും തലചായ്ക്കാന്‍ സുരക്ഷിതമായ സ്വന്തമായ ഒരിടം നല്‍കാന്‍ ഇടത് സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്ന് തന്നെയാണ് വസ്തുതകളും കണക്കുകളും കൃത്യമായി ചൂണ്ടിക്കാട്ടുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് മത്സരിക്കുമ്പോള്‍, ഉയര്‍ത്തിക്കാട്ടുന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News