നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: തുടക്കം മുതൽ ലീഡ് ചെയ്തു സ്വരാജ്

M Swaraj

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പ്രചരണത്തിൽ തന്നെ മുന്നേറി ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവേൻഷന്റെ ആവേശത്തിന് ശേഷം സ്ഥാനാർഥി പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നിലമ്പൂർ നഗര സഭയിലെ വിവിധ കേന്ദ്രങ്ങളായ കോവിലകത്തുമുറി,ആശുപത്രിക്കുന്ന്,വരടേംപാടം, വീട്ടിക്കുത്ത്, മണലൊടി, കൂത്തുപറമ്പ്, ചക്കാലക്കുത്ത്, രാമൻകുത്ത് അക്കരെ, മുതുകാട്, അയ്യാർപൊയിൽ, വല്ലപ്പുഴ, ഇയംമട, പാലേങ്ങര, വളവ്, മുമ്മുള്ളി, കരിമ്പുഴ, മയ്യംന്താനി, നെടുമുണ്ടക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

അസുഖബാധിതയായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന കലാകാരി നിലമ്പൂർ ആയിഷയെ എം സ്വരാജ് സന്ദർശിച്ചു. ‘ആയിഷാത്തയുടെ അനുഗ്രഹവും പിന്തുണയും ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ വലിയ ഊർജ്ജമാണ് സമ്മാനിക്കുന്നത്’ എന്ന് എം സ്വരാജ് പറഞ്ഞു.

കോൺഗ്രസ്സ് ഓഫീസിൽ അരുംകൊല ചെയ്യപ്പെട്ട രാധയുടെ സഹോദരി ശാന്ത, സഹോദരൻ ഭാസ്‌കരൻ എന്നിവർ ചേർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ നിലമ്പൂർ കോവിലകത്ത് മുറിയിൽ വെച്ച് മാലയിട്ട് സ്വീകരിച്ചു.

ഇന്ന് 11 മണിക്ക് നിലമ്പൂർ തഹസിൽദാറിന് മുൻപാകെ എം സ്വരാജ് നാമനിർദേശപത്രികയും സമർപ്പിച്ചത്. എ വിജയരാഘവനും പി കെ സൈനബയ്ക്കുമൊപ്പം പ്രകടനവുമായി വന്നാണ് പത്രിക സമർപ്പിച്ചത്. നാടിന്റെ വികസനത്തിനുള്ള നടപടികൾ ആരു സ്വീകരിച്ചാലും ജനം അവർക്കൊപ്പമാണ്. വികസനത്തിനൊപ്പമാണ് എൽഡിഎഫ്. അതിനാൽ വിജയപ്രതീക്ഷയിലാണെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എം സ്വരാജ് നാളെ പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാർ, പൂളപ്പാടംസ്‌കൂൾപടി, പനങ്കയം, തുടിമുട്ടി, ഭൂദാനം, ശാന്തിഗ്രാം തമ്പുരാട്ടികല്ല്, മുണ്ടേരി, അമ്പുട്ടാംപൊട്ടി, വെളുമ്പിയംപാടം, കുനിപ്പാല, പോത്തുകൽ, ഞെട്ടിക്കുളം, ആനക്കല്ല്, ചെമ്പംകൊല്ലി, ഉപ്പട, കോടാലിപൊയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News