ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ പുസ്തക സമാഹാരം ‘ശൈലമുഖിപ്പൂക്കൾ’ പ്രകാശനം ചെയ്തു

Janamma Kunhunni

എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണിയുടെ ഏറ്റവും പുതിയ കൃതിയായ “ശൈലമുഖിപ്പൂക്കൾ” പ്രകാശനം കോഴിക്കോട് വച്ച് നടന്നു. LDF കൺവീനർ ടി പി രാമകൃഷ്‌ണൻ പുസ്തക പ്രകാശനം നിർവഹിച്ചു.

കോഴിക്കോട് മാവൂർ റോഡിലെ കൈരളി കോംപ്ലക്സിൽ വച്ച് നടത്തിയ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തകം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഏറ്റുവാങ്ങി. തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യത്തെ കുറിച്ചാണ് പുസ്‌തകം പ്രതിപാദിക്കുന്നത്.

ALSO READ: ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണം’; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

പുസ്തകത്തിന് ജനഹൃദയങ്ങളിൽ ചേക്കേറാൻ സാധിക്കുമെന്ന് എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി കൈരളി ന്യൂസിനോട് പറഞ്ഞു. ചടങ്ങിൽ എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹേമന്ത് കുമാർ, ഡോ. കെ പി മോഹനൻ, കെ ടി കുഞ്ഞിക്കണ്ണൻ, കെ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
English summary: The launch of writer Janamma Kunjunni’s latest work “Shailamukhipookkal” was held in Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News