ക്യാച്ചുകള്‍ കൈവിട്ടതിനാലാണ് കളി കൈവിട്ടത്: തോൽവിയിൽ പ്രതികരണവുമായി ഋഷഭ് പന്ത്

Rishabh Pant

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പഞ്ചാബിനെതിരെ 37 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങുകയുണ്ടായി. ഇതിനു പിന്നാലെ തോൽവിയിൽ പ്രതികരണവുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് രം​ഗത്തെത്തുകയുണ്ടായി. നിർണായക ക്യാച്ചുകൾ കൈവിട്ടതാണ് കളി തോൽക്കാൻ കാരണമെന്നാണ് ഋഷഭ് പന്തിന്റെ പ്രതികരണം.

അനാവശ്യമായി 30 റൺസോളം പ‍ഞ്ചാബിനെതിരെ വഴങ്ങിയെന്നും ഫീൽഡിങ്ങിൽ പിഴവ് സംഭവിച്ചുവെന്നും അഞ്ചോളം ക്യാച്ചുകൾ പാഴാക്കിയോതെടെയുമാണ് കളി കൈവിട്ടതെന്നാണ് ഋഷഭ് പന്തിന്റെ തോൽവിയിലുള്ള പ്രതികരണം.

Also Read: മാക്സ്‌വെലിന് പകരം മിച്ചൽ ഓവൻ പഞ്ചാബിലെത്തും; വരുന്നത് പി എസ് എല്ലിൽ നിന്ന്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിന്റെ മികവിൽ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആയുഷ്‌ ബദൊനി മാത്രമാണ്‌ ലഖ്‌നൗ നിരയിൽ പൊരുതിയത്‌. ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത് ഇന്നലത്തെ കളിയിലും തിളങ്ങാൻ സാധിച്ചില്ല.

ജയത്തോടെ പഞ്ചാബ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News