എം സ്വരാജിന്റെ പര്യടനം പുരോഗമിക്കുന്നു: അവേശത്തോടെ സ്വീകരണങ്ങൾ ഒരുക്കി ജനങ്ങൾ

M Swaraj

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാർ, പൂളപ്പാടം സ്‌കൂൾപടി, പനങ്കയം, തുടിമുട്ടി, ഭൂദാനം, ശാന്തിഗ്രാം, തമ്പുരാട്ടികല്ല്, മുണ്ടേരി, അമ്പുട്ടാംപൊട്ടി, വെളുമ്പിയംപാടം, കുനിപ്പാല, പോത്തുകൽ, ഞെട്ടിക്കുളം, ആനക്കല്ല്, ചെമ്പംകൊല്ലി, ഉപ്പട, കോടാലിപൊയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

മുണ്ടേരി ഫാമിലെ തൊഴിലാളി സംഗമത്തിൽ പങ്കെടുത്തു. പാദുവാ നഗർ പ്രാർത്ഥന കേന്ദ്രം സന്ദർശിച്ചു. എം സ്വരാജിനോടൊപ്പം പി.കെ സൈനബ, ടി രവീന്ദ്രൻ, പി ഷബീർ, എൻ ആദിൽ, സഹീർ പരപ്പൻ, പിപി രാജു, വിദ്യാ രാജൻ കെ, എം എ തോമസ്, സലീം കുമാർ, എൻ രേണുക എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Also Read: ഓർമ്മതൻ മുറ്റത്ത് ഒരിക്കൽ കൂടി; ‘എന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണെ് ഈ പ്രൈമറി സ്കൂൾ’: എം സ്വരാജ്

നാളെ വഴിക്കടവ് പഞ്ചായത്തിലേ നാരോക്കോവ്, തണ്ണിക്കടവ്, മുണ്ടപ്പൊട്ടി, ചക്കപ്പാടം, മേലെ മാമാങ്കര, കമ്പളക്കല്ല്, വരക്കുളം, മൊടപൊയ്ക്ക, മുണ്ട, മണിമൂളി, രണ്ടാംപാടം, പൂവ്വത്തിപൊയിൽ, പുന്നക്കൽ, കാരക്കോട്, ആനപ്പാറ,പഞ്ചായത്തങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News