
നുണകള്‍ മാത്രം ആയുധമാക്കി ജമാഅത്തെ ഇസ്ലാമി ചാനല്‍ തന്റെ മേല്‍ വര്‍ഗീയചാപ്പ അടിക്കാൻ ശ്രമിക്കുമ്പോള്‍ അതിന്റെ എഡിറ്റര്‍ പ്രമോദ് രാമന് തന്നോട് തോന്നേണ്ടത് സ്‌നേഹബഹുമാനമല്ല വെറുപ്പല്ലേയെന്ന ചോദ്യവുമായി എം സ്വരാജ്. മീഡിയവണ്ണിന്റെ നുണപ്രചാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വാഭാവികമായും എഡിറ്റര്‍ വിശ്വസിക്കുന്നുണ്ടാവുമല്ലോ. അപ്പോള്‍ പിന്നെ സ്‌നേഹബഹുമാനമല്ലല്ലോ വെറുപ്പല്ലേ തോന്നേണ്ടതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: എന്തുകൊണ്ടാണ് സ്വന്തം ചാനലിന്റെ പഴയ ദൃശ്യങ്ങളെ ഇക്കൂട്ടർ ഭയപ്പെടുന്നത് ?: എം സ്വരാജ്
വിവാദ യോഗ സെന്റര്‍ വാര്‍ത്തകളുടെ കാലത്ത് ഇത്തരം ഒരു നെറികെട്ട പ്രചരണം താങ്കളോ അന്ന് താങ്കള്‍ നേതൃത്വം കൊടുത്ത ചാനലോ നടത്തിയിരുന്നില്ല എന്നാണ് താന്‍ പറഞ്ഞത്. ഇപ്പോഴും മറ്റൊരു മാധ്യമവും ഈ കൊട്ടേഷന്‍ പണി ചെയ്യുന്നില്ല എന്ന് തന്നെയാണ് പറഞ്ഞത് എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ. ഏതായാലും നിങ്ങള്‍ തുടരുക. സംഘപരിവാരവും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ എന്നെ എതിര്‍ക്കുന്നതില്‍ സന്തോഷം അഭിമാനമെന്നും എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here