‘അന്‍വറിനെ കാണാന്‍ രാത്രിയില്‍ പോകുന്നത് UDFന്റെ ഗതികേട്, മുന്‍ എംഎല്‍എ മത്സരിക്കുന്നത് LDFനെ ബാധിക്കുന്ന പ്രശ്‌നമല്ല’: എം സ്വരാജ്

പി വി അന്‍വറിനെ കാണാന്‍ രാത്രിയില്‍ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണെന്ന് പ്രതികരിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇനിയെത്ര പേര്‍ ക്യു നില്‍ക്കുമെന്ന് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ എംഎല്‍എ സ്ഥാനം തന്നെ രാജി വെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് – ബിജെപി ആക്രമണം; വടകരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കുന്നതിലും സ്വരാജ് പ്രതികരിച്ചു. പി.വി അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ആര്‍ക്കും മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചത്ത തെരുവ് നായയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ ആൾക്കെതിരെ കേസ്

അതേസമയം നിലമ്പൂരില്‍ പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വലിയ ജനമുന്നേറ്റമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കവളപ്പാറ ദുരന്ത സമയത്ത് താന്‍ എത്തിയില്ലെന്ന പി വി അന്‍വറിന്റെ പ്രസ്താവന ഓര്‍മക്കുറവു കൊണ്ടാകാമെന്ന് കൈരളി ന്യൂസിനോട് സ്വരാജ് പറഞ്ഞു. ദുരന്തസമയത്ത് ആദ്യം എത്തിയത് താനാണ്. താനും അന്‍വറും ഒരു കുടക്കീഴില്‍ ആയിരുന്നു പല ദിവസങ്ങളിലും ഉണ്ടായിരുന്നത്. അദ്ദേഹം തന്നെ അക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നുവെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News