ഒറിജിനലിനെ വെല്ലുന്ന ഫാൻ മെയ്‌ഡ്‌, മുണ്ടുടുത്ത് കയ്യിൽ ഇരുമ്പ് ദണ്ഡുമായി മമ്മൂട്ടി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ടർബോ

മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ടർബോ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ടർബോയുടെ ഒരു ഫാൻസ്‌ മെയ്‌ഡ്‌ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുണ്ടുടുത്ത് കയ്യിൽ ഇരുമ്പ് ദണ്ഡുമായി നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഫാൻ ഗ്രൂപ്പുകളിൽ എല്ലാം തന്നെ ഈ ചിത്രം വലിയ രീതിയിലാണ് ചർച്ചയാകുന്നത്.

ALSO READ: പ്രണവിനെ ഇപ്പോൾ കണ്ടാൽ പഴയ വിന്റേജ് ലാലേട്ടനെ പോലെയുണ്ട്; വൈറലായി നിവിൻ പോളിക്കൊപ്പമുള്ള ചിത്രം

ടര്‍ബോ ഒരു ആക്ഷന്‍- കോമഡി ചിത്രമായിരിക്കുമെന്നാണ് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസ് നേരത്തെ പറഞ്ഞിരുന്നത്. വൈശാഖ് ആണ് ടര്‍ബോയുടെ സംവിധാനം. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ടർബോയിൽ അവതരിപ്പിക്കുന്നത്.മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനിൽ എന്നിവര്‍ ടര്‍ബോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ALSO READ: ചരിത്രത്തിൽ ഇതാദ്യം, കാതലിനെ തേടി ആ നേട്ടമെത്തി; മമ്മൂട്ടി ചിത്രം ഇനി ലോകത്തിന്റെ നെറുകയിൽ

അതേസമയം മമ്മൂട്ടിയുടെ കാതൽ ​ഗംഭീരമായി തിയറ്ററിൽ പ്രദർശനം നടക്കുകയാണ്.മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ മാസ് എന്റർടെയ്നർ കൂടിയാണ് ടര്‍ബോ .റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നിവയാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News