തിരക്കുളള റോഡിൽ കസേരയിട്ടിരുന്ന് രാജകീയ ചായകുടി; വീഡിയോ വൈറലായതോടെ പൊക്കി പോലീസ്

നടുറോഡില്‍ കസേരയിട്ടിരുന്ന് ചായ കുടിക്കുന്ന യുവാവിന്റെ വിഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ തിരക്കേറിയ റോഡില്‍ ആയിരുന്നു യുവാവിന്റെ രാജകീയ ചായകുടി. മഗാധി റോഡില്‍ ഏപ്രില്‍ 12നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത് റീലാക്കി അപ്‌ലോഡ് ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്.

റീല്‍ ബംഗളൂരു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ബംഗളൂരു പൊലീസ് തന്നെ റീലിന്റെ പരിഷ്ക്കരിച്ച പതിപ്പ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. നടുറോഡില്‍ ചായകുടിച്ചിരുന്ന യുവാവ് പിന്നീട് എസ്ജെ പാര്‍ക്ക് പൊലീസ് സ്റ്റേഷനിനു മുന്‍പിലെ തറയില്‍ മുട്ടുകുത്തിയിരിക്കുന്ന ദൃശ്യങ്ങളും കൂടി ചേര്‍ത്തായിരുന്നു പൊലീസ് ‘ഫ്യൂ മൊമെന്റ്സ് ലേറ്റര്‍’ എന്നു ചേര്‍ത്ത് റീല്‍ തയ്യാറാക്കിയത്. വൈറലായ വീഡിയോയുടെ ഉടമയെ പൊലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു.

ALSO READ: മെലിഞ്ഞ്, കഴുത്തിലെ എല്ലുകളുന്തി ചിത്രങ്ങൾ; ഒടുവിൽ നടൻ ശ്രീയെ കണ്ടെത്തി ആശുപത്രിയിലാക്കി

“ട്രാഫിക് ലൈനിൽ ചായ കുടിക്കാൻ പോയാൽ നിങ്ങൾക്ക് പ്രശസ്തിയല്ല, കനത്ത പിഴ ലഭിക്കും!!! സൂക്ഷിക്കുക, ബിസിപി നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്,” എന്നാണ് പോലീസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇത്തരം അശ്രദ്ധമായ പെരുമാറ്റം ശിക്ഷാർഹമായ കുറ്റമാണെന്നും പൊതു സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News