പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകം. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ആരാണ് കൊല്ലപ്പെട്ടയാളെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപോർട്ട്.
പത്തോളം ടീമുകൾ പങ്കെടുത്ത പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന് പറഞ്ഞാണ് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം യുവാവ് വിളിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായവര്‍.
ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്ന സമയത്ത് സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാകുകയും പിന്നാലെ അത് ആൾക്കൂട്ട ആക്രമണമായി മാറുകയുമായിരുന്നു. ആ സമയത്ത് നൂറോളം ആളുകൾ സ്ഥലത്തുണ്ടായിരുന്നതായും മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. അക്രമികളെ പിടിച്ചുമാറ്റാനുള്ള ശ്രമങ്ങളും വിഫലമാകുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആള്‍ക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടന്നു വരികയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
വൈകിട്ടോടെയായിരുന്നു യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ പൊലീസ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ആൾക്കൂട്ടം യുവാവിനെ നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചുമാണ് ആക്രമിച്ചത്. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നുമാണ് പോസ്റ്റുമാർടം റിപ്പോർട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

