കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാർച്ച്, ദില്ലയിൽ കൂറ്റൻ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ

protest

നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലയിൽ കുറ്റൻ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ. അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധം തടയാൻ കേന്ദ്രസേനയും എത്തിയിരിക്കുകയാണ്. പൊലീസ് സുർജിത് ഭവൻ വളഞ്ഞിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിൽ വിദ്യാ‌ർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

also read:‘ബജറ്റ് കഴിയുമ്പോൾ വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്’, എന്ത് വിസ്മയം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ്

എന്നാൽ സമരത്തെ അടിച്ചമർത്താനുള്ള ദില്ലി പൊലീസ് നീക്കം അനുവദിക്കില്ലെന്നും വിലക്ക് മറികടന്നും എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, എൻടിഎ പിരിച്ചുവിടുക, നീറ്റ് അടക്കമുള്ള പരീക്ഷകളിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുക 7 ഓളം ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.

കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിട്ടുണ്ട്. പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുൻപും ഇവർ ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News