‘ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും’: വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മന്ത്രി എംബി രാജേഷ്

mb rajesh

എക്സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കുന്ന എക്സൈസ് സേനയ്ക്ക് കരുത്താകാൻ ഈ ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും അധിക തസ്തിക സൃഷ്ടിച്ച് നിയമനം സാധ്യമാക്കിയ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചു.

ALSO READ; ദേശീയപാത 66ൻ്റെ വികസനത്തിനായി പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളം എന്ന് ആവർത്തിച്ച് കേന്ദ്രം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എക്സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഈ തസ്തികയിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തും. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കുന്ന എക്സൈസ് സേനയ്ക്ക് കരുത്താകാൻ ഈ ഉദ്യോഗസ്ഥർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഒഴിവുകളെല്ലാം പൂർണമായി നികത്താൻ എക്സൈസ് സേന ശ്രമിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച എല്ലാ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും അധിക തസ്തിക സൃഷ്ടിച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർമാർക്ക് നിയമനം സാധ്യമാക്കിയ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും പ്രത്യേകം നന്ദി. 65 വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സേനയിലേക്ക് സ്വാഗതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News