
ഫുട്ബോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് ഇന്ന്. അവരുടെ പ്രിയതാരം ഫ്രീക്കിക്കിലൂടെ വീണ്ടും ഗോൾ വല കുലുക്കി. രണ്ട് തവണ യൂറോപ്യൻ ചാമ്പ്യന്മാരായ പോർട്ടോയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോൾ നേടിയാണ് മെസ്സി പട ഇന്നലെ വിജയം കൈവരിച്ചത്. ഇന്റർ മിയാമിയ്ക്കായി ലയണൽ മെസ്സി ക്ലബ് ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഗോൾ നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ പോർട്ടോയുടെ സാമു അഹേഹൊവ ടീമിനായി പെനാൽറ്റിയിലൂടെ ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ടെലസ്കോ സെഗോവിയ പോർട്ടോയുടെ ഗോൾ വല കുലുക്കി ടീമിനെ സമനിലയിൽ എത്തിച്ചു. മത്സരത്തിന്റെ 54 – ാം മിനിറ്റിൽ 37 കാരൻ ഫ്രീകിക്കിലൂടെ ഗോൾ നേടിയപ്പോൾ ഇന്റർ മിയാമിയെ മെസ്സി വിജയവഴിയിലെത്തിച്ചു. മെസ്സി ഇന്റർമിയാമിക്കായി നേടുന്ന 50 – ാമത്തെ ഗോൾ എന്ന നേട്ടം കൂടി ഈ വിജയ ഗോളിനുണ്ട്.
Also read – സെഞ്ചുറിയിൽ തിളങ്ങി നിസങ്ക: ബംഗ്ലാദേശിനെതിരെ പൊരുതി ശ്രീലങ്ക
രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിയാമിയുടെ അടുത്ത മത്സരം ഫ്ലോറിഡ ഗ്രൂപ്പ് നേതാക്കളായ പാൽമാറിനെതിരെയാണ്. അതേസമയം പോർട്ടോ ഈജിപ്ത്യൻ ടീമായ അൽ അഹ്ലിയെ നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here