
കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ലെന്ന് മന്ത്രി പി രാജീവ്. എംമ്പുരാന്‍ സിനിമയില്‍ കണ്ടതല്ലേ എന്നും അത് സിനിമയാണെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളില്‍ ചില സാമ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. വേദിയില്‍ വച്ചുതന്നെ കോണ്‍ഗ്രസ് നേതാവ് ബിജെപിയായി മാറുന്ന കാഴ്ച സിനിമയിലൂടെ നമ്മള്‍ കണ്ടതാണല്ലോ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വാളയാര്‍ ചുരം കടന്നാല്‍ യുഡിഎഫും ബിജെപിയും ഒരുമിച്ചാണ്. അത് തെളിയിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ കാര്യത്തിലും കണ്ടത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെയുള്ള സുപ്രീംകോടതി നടപടി കേരളത്തിലെ പ്രതിപക്ഷത്തിന് ഏറ്റ തിരിച്ചടി ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്ക് എതിരായ സുപ്രീം കോടതി വിധി വിധി ഭരണഘടനയെ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ളതാണ്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം വേറിട്ട നിലപാടാണ് സ്വീകരിച്ചത്. നിയമസഭാ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകള്‍ പാസ്സാകുന്നത്. പ്രതിപക്ഷം നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവും ആണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. കോടതി അത് പ്രതിപക്ഷത്തിന്റെ കൂടി ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ജനങ്ങളുടെ ഹിതമാണ്. ബില്ലില്‍ ഒപ്പിടരുത് എന്ന് പറയുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. ഈ സമീപനത്തിന് കൂടിയുള്ള മറുപടിയാണ് സുപ്രീംകോടതി നല്‍കിയത് എന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here