ഫോക്കസ് പോയിൻ്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിൻ്റിൻ്റെയും അധ്യാപക സംഗമത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി സ്കൂളുകളിലും പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 1 മണി വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഒരു ഓറിയൻറേഷൻ പ്രോഗ്രാം ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്.

ALSO READ: കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും ; മുഖ്യമന്ത്രി

കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടന്നു വരുന്നുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ച് തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിന് ഒരു കരിയർ ഗൈഡൻസ് പോർട്ടൽ തയ്യാറായി വരുന്നു. ജൂൺ ആദ്യവാരം അത് കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി തുറന്നു നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

അവധിക്കാല അധ്യാപക സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്രമായ പുരോഗതിക്കായി ജനകീയ പങ്കാളിത്തത്തോടെ കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മാ പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ട  പ്രവർത്തനമായി വിവിധ തലങ്ങളിൽ പദ്ധതിയുടെ ഭാഗമാകുന്നവരെ ഉൾക്കൊള്ളിച്ച് സംഘാടക സമിതികൾ രൂപീകരിച്ചു കഴിഞ്ഞു.
ഇതിനായി വിദ്യാലയങ്ങളിൽ സാമൂഹികവും അക്കാദമികവുമായ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കു വഹിക്കുന്ന അധ്യാപകരുടെ പ്രാധാന്യം പരിഗണിച്ചാണ് അവധിക്കാല അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.

ALSO READ: എസ്എസ്എല്‍സിയില്‍ മികച്ച വിജയം നേടിയ ഹാനിയെത്തേടി മന്ത്രി വീണാ ജോര്‍ജിൻ്റെ ഫോണ്‍ കോള്‍

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ തയ്യാറാ­ക്കിയ 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തക വിനിമയം, മൂല്യനിർണ്ണയ സമീപനം, കുട്ടികളുടെ സമഗ്ര പുരോഗതി രേഖ വികസിപ്പിക്കൽ, വിവിധ ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികളെ അക്കാദമികമായി ഉൾചേർക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക, സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ബാല്യ­ത്തിനും യൗവ്വനത്തിനുമൊപ്പം സർക്കാർ എന്ന ക്യാമ്പയിൻ ഏറ്റവും പ്രാധാന്യ­ത്തോടെ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്നതിനുള്ള അധ്യാപക നേതൃത്വം, ആരോഗ്യ കായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ആധുനിക സാങ്കേതിക വിദ്യയുടെ പഠനം തുടങ്ങി വിവിധ മേഖലകളിൽ ചർച്ചകളും സംവാദങ്ങളും പാഠഭാഗങ്ങളുമായി ചേർത്തു വച്ച് അവതരിപ്പിക്കു­ന്നതിന് അധ്യാപക സംഗമങ്ങൾ ക്രിയാത്മക വേദികളായി മാറണം.

ALSO READ: സമ്പൂര്‍ണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാന്‍ ജാഗ്രതയുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതം: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി മുഖേനയാണ് അധ്യാപക സംഗമങ്ങൾ നടത്തുന്നത്. അധ്യാപക പരിശീലന മൊഡ്യൂൾ നിർമ്മാണ ശില്പശാലകൾ, സംസ്ഥാന തല റിസോർസ് അധ്യാപക ശാക്തീകരണം എന്നിവ എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ പാഠ്യപദ്ധതി പിന്തുടരുന്ന എൽ പി., യു പി, ഹൈസ്കൂൾ വിഭാഗം മുഴുവൻ അധ്യാപകർക്കും 2025 മെയ് 13 മുതൽ 23 വരെ രണ്ടു ഘട്ടങ്ങളി­ലായി അഞ്ചു ദിവസത്തെ പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, വിദ്യാകിരണം, കൈറ്റ് തുടങ്ങിയവരുടെ സഹക­ര­ണത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം  സംഘടിപ്പിക്കുന്നത്. ഈ വർഷം 4,045 ബാച്ചുകളിലായി 1,50,361 ൽ പരം അധ്യാപകരാണ് അധ്യാപക സംഗമങ്ങളിൽ പങ്കെടുക്കുന്നത്.
ആൻ്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. സുധീഷ് കുമാർ എൻ ഐ എന്നിവർ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News