‘774 പേരെ നിയമിച്ചു, 69 ശതമാനവും മലയാളികൾ’; വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് മന്ത്രി വി.എൻ വാസവൻ

v n vasavan

വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇതുവരെ 256 കപ്പലുകൾ എത്തി. ഇത് ഒരു റെക്കോർഡ് ആണ്. ലോകത്തെ തന്നെ പടു കൂറ്റൻ കപ്പലാണ് ഇന്നലെ എത്തിയത്. തുടർ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിവ്യൂ ആണ് നടക്കുന്നത്. ഭാവി പ്രവർത്തനം ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്മെന്റ് പ്രഖ്യാപനവും നടക്കുന്ന ചടങ്ങിൽ ആയിരുന്നു പ്രതികരണം.

ALSO READ: അമ്പലമുക്കിലെ വിനീത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

50% ആളുകൾക്ക് തൊഴിൽ നൽകും എന്ന് പറഞ്ഞിരുന്നു. 774 പേരെ നിയമിച്ചു. 69 ശതമാനവും മലയാളികൾ ആണ്. 459 പേരെ തിരുവനന്തപുരത്ത് നിന്ന് നിയോഗിച്ചിട്ടുണ്ട്. 2028 ഇൽ വിഴിഞ്ഞം പൂർണ സജ്ജമാകും. 3000 മീറ്റർ നിയമിച്ചു. 950 മീറ്റർ ബ്രേക്ക് വാട്ടർ കൂടി നിർമ്മിക്കും. 2028 ഓടെ എല്ലാ പ്രവർത്തനവും സുഗമമായി മുന്നോട്ടു പോകും.

അതേസമയം അവകാശപ്പെട്ടത് നിഷേധിക്കപ്പെട്ടു എന്നും എന്നാൽ ആവശ്യം പറഞ്ഞു കൊണ്ടേയിരിക്കും എന്നും തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News