മുഹമ്മദ് റിയാസ് എം എൽ എയുടെ വീട്ടിലെ ഇ ഡി റെയ്‌ഡിൽ നിന്നും ഒന്നും ലഭിച്ചില്ല; നടന്നത് വെറും രാഷ്ട്രീയ നാടകമെന്ന് റിയാസിന്റെ അഭിഭാഷകൻ

MUHAMMAD RIYAS HOUSE RAID NO EVIDENCE

കോഴിക്കോട്ടെ മുഹമ്മദ് റിയാസ് എം എൽ എയുടെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡിൽ നിന്നും ഒന്നും ലഭിച്ചില്ല. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് റിയാസിന്റെ അഭിഭാഷകൻ അഡ്വ. സി എം ജംഷീർ പറഞ്ഞു. വീട്ടുകാർ അനുഭവിച്ചത് വലിയ മാനസിക സംഘർഷം ആണ്. മാത്രമല്ല നടന്നത് വെറും രാഷ്ട്രീയ നാടകം മാത്രമാണ്. അവസാനം ഒന്നും കിട്ടിയില്ലെന്നു പറഞ്ഞ് ഇ ഡി തടിതപ്പുകയും ചെയ്തു.

എട്ടു മണിക്കൂറോളം നീണ്ട റെയ്ഡ് ആണ് അവസാനിച്ചത്. കണ്ണൂരിൽ പിണറായി വിജയൻറെ വീട്ടിൽ നടന്ന റെയ്‌ഡിൽ നിന്നും ഒന്നും ലഭിച്ചില്ല. പരിശോധനയ്ക്ക് ശേഷം ഇഡി തയ്യാറാക്കിയ മഹസർ റിപ്പോർട്ടിൽ, കുറ്റകരമായ രേഖകളോ ഉപകരണങ്ങളോ കണ്ടെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്‌ഡിൽ നിന്നും ഒന്നും ലഭിച്ചില്ല; ഇഡി റെയ്ഡിൻ്റെ മഹസർ പകർപ്പ് കൈരളി ന്യൂസിന്

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും വെറും വാർത്താ പ്രാധാന്യത്തിന് വേണ്ടി മാത്രമാണ് ഇത്രയും സമയം ഉദ്യോഗസ്ഥർ ചിലവഴിച്ചതെന്നും സി.പി.ഐ.എം നേതാക്കൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. റെയ്ഡ് നടക്കുന്ന സമയമത്രയും വീടിന് മുന്നിൽ നൂറുകണക്കിന് സി.പി.ഐ.എം പ്രവർത്തകർ തടിച്ചുകൂടി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News