വിമർശനങ്ങൾ ശക്തം, ടിനുവിന്റെ കുലുക്കം നെഗറ്റീവായി, ഒടുവിൽ ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, എന്ന പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

തുടക്കം മുതൽക്കേ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ പ്രമോഷൻ സമയത്ത് ടിനു പാപ്പച്ചൻ അടക്കമുള്ളവർ നൽകിയ അമിത പ്രതീക്ഷയും അയോധ്യ വിഷയത്തിലെ മോഹൻലാലിൻറെ ഇടപെടലും ചിത്രത്തെ മോശമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ എന്താണ് സിനിമയെന്നതിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ അടക്കമുള്ള താരങ്ങൾ.

ALSO READ: ‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പ് നൽകാണാനാണ്‌ അണിയറപ്രവർത്തകർ ഇത്തരത്തിൽ ഒരു പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥയും മറ്റും അറിയാതെ ഒരു വലിയ മാസ് മസാല ചിത്രം പ്രതീക്ഷിച്ച്‌ തിയേറ്ററിൽ വരുന്നവർക്ക് ഒരുപക്ഷെ മോശം അഭിപ്രായം ഉണ്ടാകാം. അതിനെ മറികടക്കാൻ ഇത്തരത്തിൽ ഒരു പോസ്റ്റർ സഹായിക്കും എന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.

ALSO READ: സൈബര്‍ ആക്രമണം നടത്തുന്നവര്‍ കുളിമുറിയില്‍ ഒളിച്ചിരിക്കുന്നവരെ പോലെ, എൻ്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല: സയനോര

അതേസമയം, കിലുക്കം, കാലാപാനി, സ്പടികം, മായാ മയൂരം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആര്‍ മോഹന്‍ മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News