‘പിക്കാസ് ഉപയോഗിച്ച് പൂട്ട് തുറന്നു, മോഷ്ടിച്ച മോണിറ്റര്‍ കിണറ്റിലെറിഞ്ഞു’; മൂവാറ്റുപുഴ സ്‌കൂളില്‍ മോഷണം നടത്തിയാള്‍ പിടിയില്‍

lost love fraud

മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ മോഷണം നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി മൂവാറ്റുപുഴ പൊലീസ്. പേഴയ്ക്കാപ്പിള്ളി സ്വദേശി കുരിശ് ജലീല്‍ എന്നറിയപ്പെടുന്ന വീരാന്‍കുഞ്ഞാണ് പിടിയിലായത്. സ്‌കൂളില്‍ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ALSO READ: ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാൻ നിര്‍ദേശം; നോട്ടീസ് നല്‍കാൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ്

ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പ്രാധാന അധ്യാപികയുടെ റൂം കുത്തി തുറന്ന മോഷ്ടാവ്, ക്യാമറ കേടുവരുത്തുകയും മോണിറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് മോണിറ്റര്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. പിക്കാസ് ഉപയോഗിച്ചാണ് റൂമിന്റെ പൂട്ട് തകര്‍ത്തത്. ഓഫീസ് റൂമില്‍ നിന്നും ആയിരത്തോളം രൂപയാണ് മോഷ്ടിച്ചത്.

ALSO READ: ​ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച ​സുപ്രീം കോടതി വിധി ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഗോഗ്വാ വിളിച്ച മാധ്യമങ്ങളുടെ കരണത്തു കിട്ടിയ അടിയാണ്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ആളെ പിടികൂടി. വീരാന്‍കുഞ്ഞിനെയാണ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്‌ചെയ്തത്.

പ്രതിയുമായി പൊലീസ് സംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. കിണറ്റില്‍ ഉപേക്ഷിച്ച മോണിറ്റര്‍ മൂവാറ്റുപുഴ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം മുങ്ങിയെടുത്തു. സ്‌കൂളില്‍ ഇതിന് മുന്‍പും ഒന്നിലധികം തവണ മോഷണം നടന്നിട്ടുണ്ട്.
പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist