ബോളിവുഡിൽ മൾട്ടിസ്റ്റാർ ചിത്രങ്ങൾ ഇനി പ്രയാസം; ഷാരൂഖ് ഖാന്റെ മനോഭാവത്തെ കുറിച്ച് കരൺ ജോഹർ

ബോളിവുഡ് വളരെ മാറിയെന്നും പുതിയ താരങ്ങൾ അവരുടേതായ തന്ത്രങ്ങളും ചിന്തകളും പ്രത്യയശാസ്ത്രങ്ങളുമുള്ളവരാണെന്നും ഇവർക്കെല്ലാം ഉപദേശകരുണ്ടെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ രണ്ട് പ്രമുഖ താരങ്ങളെ ഒരു സിനിമയിൽ ഒരുമിച്ച് കൊണ്ടു വരുന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണെന്നും കരൺ ജോഹർ പറഞ്ഞു.

“ഒരു സിനിമയിൽ രണ്ട് പ്രധാന നടന്മാരെയോ രണ്ട് പ്രധാന നടിമാരെയോ കൊണ്ടു വരുന്നത് ഇനിയത്ര എളുപ്പമല്ല” നിരവധി മൾട്ടി സ്റ്റാർ ഹിറ്റുകൾ ഇൻഡസ്ട്രിക്ക് സമ്മാനിച്ച കരൺ പറയുന്നു. കൽ ഹോ നാ ഹോ, കുച്ച് കുച്ച് ഹോത്താ ഹൈ, കഭി ഖുശി കഭി ഗം, കഭി അൽവിദാ നാ കഹ്‌ന, ദിൽവാലെ ദുൽഹാനിയ ലേ ജായേഗാ തുടങ്ങി അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ, ഹേമ മാലിനി, ഋതിക് റോഷൻ എന്നീ സൂപ്പർ താരങ്ങളെ ഒരുമിച്ച് അണി നിരത്തി ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കിയ നിർമ്മാതാവും സംവിധായകനുമാണ് കരൺ ജോഹർ. ടെലിവിഷനിൽ കോഫീ വിത്ത് കരൺ എന്ന ജനപ്രിയ സംവാദ പരിപാടിയുടെ അവതാരകനുമാണ്.

Also read: ബോളിവുഡ് സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു: ബോളിവുഡ് ഹിറ്റ്മേക്കർ ഇനി ഓർമ്മ

അതേസമയം ഈ വർഷത്തെ ഏറ്റവും വലിയ സിനിമ അടുത്തിടെ പുറത്തിറങ്ങിയ വാർ 2 ആണെന്നും ജൂനിയർ എൻ‌ടി‌ആറും ഹൃതിക് റോഷനും ഒരേ ഫ്രെയിമിൽ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കരൺ സൂചിപ്പിച്ചു. വ്യത്യസ്ത സിനിമാ സംസ്കാരത്തിൽ നിന്നുള്ള രണ്ട് വലിയ താരങ്ങളാണ് സ്ക്രീൻ സ്പേസ് പങ്കിട്ടതെന്നും ഇതാണ് വാർ 2 എന്ന സിനിമ നേടിയ ശ്രദ്ധേയമായ നേട്ടമെന്നും കരൺ വ്യക്തമാക്കി.

താൻ മൾട്ടി സ്റ്റാർ ചിത്രങ്ങൾ ഒരുക്കിയിരുന്ന കാലത്ത് താരങ്ങൾ അത്രയൊന്നും ചിന്തിച്ചിരുന്നില്ല. ഷാരൂഖ് ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിന് ‘യെസ്’ പറഞ്ഞപ്പോൾ, തിരക്കഥ പോലും വായിച്ചിരുന്നില്ല. മറ്റ് അഭിനേതാക്കളുണ്ടെന്ന് ഷാരുഖിന് അറിയാമായിരുന്നു. അന്നെല്ലാം ‘യേ കരൺ കി ഫിലിം ഹേ, കർത്തേ ഹേ’ (ഇത് കരൺ ചിത്രമല്ലേ , ചെയ്തേക്കാം) എന്ന മനോഭാവമായിരുന്നു. ഷാരൂഖ് ഇപ്പോഴും ഒരു സിനിമയെ സമീപിക്കുന്നത് അങ്ങനെയാണ്. ഷാരുഖിന് ഇഷ്ടപ്പെട്ടവരോടൊപ്പം സിനിമ ചെയ്യും, മറ്റൊന്നും ചിന്തിക്കാറില്ല. എന്നാൽ പുതിയ താരങ്ങൾ അമിതമായി ചിന്തിക്കുന്നു, അമിതമായി വിശകലനം ചെയ്യുന്നു, അമിതമായി പ്രതീക്ഷിക്കുന്നു, ബോക്സ് ഓഫീസിനെ കുറിച്ചാണ് ചിന്ത, എന്നാൽ അമിതമായി ചിന്തയിലും വലിയ നേട്ടങ്ങൾ കൈവരിക്കുന്നില്ലെന്നതാണ് സത്യം.”

ബോളിവുഡിലെ താരവ്യവസ്ഥയുടെ മാറിയ സമീപനം ആരോഗ്യകരമല്ലെന്ന അഭിപ്രായമാണ് കരൺ പങ്ക് വയ്ക്കുന്നത്. ചരിത്രത്തിൽ ഇടം നേടിയ ഷോലെ പോലുള്ള മൾട്ടിസ്റ്റാർ ചിത്രങ്ങൾ പുതിയ താരങ്ങളെ ഉൾപ്പെടുത്തി നിർമ്മിക്കാനാകില്ലെന്ന സൂചനയാണ് കരൺ നൽകുന്നത്. തുടർച്ചയായി ഫ്ലോപ്പുകൾ സംഭവിക്കുമ്പോഴും ബോളിവുഡിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ താരങ്ങളുടെ മനോഭാവത്തിൽ മാറ്റം വേണമെന്നാണ് ബോളിവുഡിലെ ഹിറ്റ് മേക്കർ പറയാതെ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News