
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും സൂത്രധാരനുമായ തഹാവൂർ റാണയെ 20 ദിവസത്തേക്ക് എൻ ഐ എ കസ്റ്റഡിയിൽ കൈമാറി കോടതി ഉത്തരവിറക്കി. ഇന്ത്യയിൽ എത്തിയ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് പട്യാല ഹൗസിലെ എൻ ഐ എ പ്രത്യേക കോടതിയിൽ എത്തിച്ചത്.
മുംബൈ ഭീകരാക്രമണമായി ബന്ധപ്പെട്ട് റാണ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന ഈമെയിൽ സന്ദേശങ്ങൾ ഉൾപ്പെടെ എൻ ഐ എ കോടതിയിൽ തെളിവായി ഹാജരാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രതിയിൽ നിന്നും തേടുന്നതിന് 20 ദിവസത്തെ കസ്റ്റഡി എൻ ഐ എ ആവശ്യപ്പെടുകയായിരുന്നു.
Also Read: ഡോക്ടറായി പാക് സൈന്യത്തിൽ ജോലി, മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ; ആരാണ് തഹാവൂർ റാണ
ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും എൻ ഐ എ ആസ്ഥാനത്തുമടക്കം വൻസുരക്ഷയാണ് ഒരുക്കിയത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയും സായുധ കമാൻഡോകളുടെയും അകമ്പടിയോടെയാണ് റാണയെ കോടതിയിലും എൻഐഎ ആസ്ഥാനത്തും എത്തിച്ചത്. യുഎപിഎ പ്രകാരം ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം, വ്യാജരേഖ ചമയ്‌ക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് റാണക്കെതിരെ ചുമത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here