കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും സംഗമസ്ഥാനം; മണ്‍ട്രോത്തുരുത്തിലൊരു കിടിലന്‍ സ്‌പോട്ട്, ഇവിടെയൊന്ന് പോയി വരാം!

അഷ്ടമുടികായലിന്റയും കല്ലടയാറിന്റയും നടുവില്‍ ഇറങ്ങി നടക്കാം ഉല്ലസിക്കാം. മണ്‍ട്രോതുരുത്തില്‍ പുതിയ ടൂറിസം സ്‌പോട്ട് വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മണ്‍ട്രോതുരുത്ത് ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ ഭാഗമാണ് ഈ പുതിയ സ്‌പോട്ട്.

ALSO READ: ‘അപകടനില തരണംചെയ്ത് അച്ഛന്‍ തിരിച്ചുവരും’: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നുവെന്ന് മകന്‍

തെന്മലയില്‍ നിന്ന് ഉത്ഭവിക്കുന്ന സുന്ദരി കല്ലടയാര്‍, അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന അഷ്ടമുടി കായല്‍, ഈ രണ്ട് ജലാശയങ്ങളുടെയും സംഗമ സ്ഥാനമാണ് ഇവിടം. മണ്‍ട്രോതുരുത്തിലെ ഈ ജലപരപ്പില്‍ ഓളങ്ങളെ തഴുകി ഇറങ്ങി നടക്കാം. തൊട്ടരികില്‍ ഭ്രാന്തമായി നമ്മേ സ്‌നേഹിക്കുന്ന ഭ്രാന്തന്‍ കണ്ടലും കാണാം. അവരുടെ തണലില്‍ കുളിരണിയാം. ഇത് മാത്രമല്ല മത്സ്യ തൊഴിലാളികള്‍ വില്‍ക്കുന്ന കരിക്കും കഴിക്കാം ഒപ്പം അവരുടെ നാടന്‍ പാട്ടും കേള്‍ക്കാം.

ALSO READ: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മണ്‍റോതുരുത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പെരുങ്ങാലത്തിനും ചേരിക്കടവിനും സമീപത്താണ് പുതിയ സ്‌പോട്ട്. മണ്‍ട്രോതുരുത്തിനെ വിനോദ സഞ്ചാരികള്‍ക്ക് വിശ്വസിക്കാമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ ഉറപ്പ്. തീര്‍ന്നില്ല നല്ല ചൂടുള്ള ചായയും രുചികരമായ തെരളിയും ഇവിടെ കിട്ടും. കഴിക്കാം ആസ്വദിക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News