
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്ന് മകന്‍ അരുണ്‍കുമാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വി എസ് അപകട നില തരണം ചെയ്തു തീര്‍ച്ചയായും തിരിച്ചു വരുമെന്നും അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ALSO READ: ‘മന്ത്രി വി ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ കഴിയു’: ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
പട്ടം എസ് യു ടി ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കളും പ്രതിപക്ഷനേതാവ് വിഡി സതീശനടക്കമുളള മറ്റു പാര്‍ട്ടിയിലെ നേതാക്കളും ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here