പാ‌ർട്ടി യോ​ഗത്തിലെ തീരുമാനമെന്ന പേരിൽ വ്യാജ വാർത്തകൾ; നിയമ നടപടി സ്വീകരിക്കാൻ എംവി ​ഗോവിന്ദൻ മാസ്റ്റർ

പാർട്ടി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നടന്നതെന്ന പേരിൽ, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി എംവി ​ഗോവിന്ദൻ മാസ്റ്റർ. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിക്കുകയാണ്.സിപിഐഎമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ലെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read; വി.സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പിഎം ശ്രീ നിലപാട് വ്യക്തമാക്കണം: ബിനോയ് വിശ്വം

ഇതിനൊപ്പം തന്നെ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. സിപിഐഎമ്മിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ തിരുത്തൽ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്.
സിപിഐ എമ്മിനെതിരെയുള്ള ഈ കള്ളപ്രചരണങ്ങൾ തള്ളിക്കളയണം എന്ന് അഭ്യർഥിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News