മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്

NS nusoor

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്നും എന്നാൽ കോൺഗ്രസിൻ്റെ മതേതര മൂല്യവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്നും എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുന്നു എന്നും എൻ എസ് നുസൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ: കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം,സ‍ർക്കാ‍‍ർ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പം; വി ശിവൻകുട്ടി

നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎൈഎമ്മിന് മാത്രമേ കഴിയൂ.
അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിന്റെ പ്രവർത്തകനായി കൂടെയുണ്ടാകുമെന്നും എൻ എസ് നുസൂർ പറഞ്ഞു. ഗോവിന്ദൻ മാസ്റ്ററാണ് എൻ എസ് നുസൂറിനെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News