തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ ഏക പ്രതി കേദൽ ജിൻസണ്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയതാണ് കേസ്.
Read Also: വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി
2017 ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായിട്ടാണ് കേദല്‍ ജിന്‍സണ്‍ രാജ കൊലപാതകങ്ങള്‍ നടത്തിയത്. ഓൺലൈനിൽ നിന്ന് വാങ്ങിയ രണ്ട് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരുന്നു കൊലപാതകം. രണ്ട് ദിവസം കഴിഞ്ഞ് മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Read Also: കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ
വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദൽ സ്വീകരിച്ചത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയിൽ നിരത്തി.
41 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.
Read Also: മാരക ലഹരിമരുന്നുകളുമായി പന്തളത്ത് യുവാവ് പിടിയിൽ
Key Words: Nanthancode massacre, cadel jinsen, trivandrum
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

