
അസമിൽ ഭൂകമ്പം. ഇന്ന് വൈകിട്ട് 4.41 ഓടെയാണ് ഗുവാഹത്തിയിൽ ഭൂകമ്പം ഉണ്ടായത്. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാളിലും ഭൂട്ടാനിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഉദൽഗുരി ജില്ലയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു . സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല എന്നാണ് റിപോർട്ടുകൾ .
കഴിഞ്ഞ സെപ്തംബർ 2 ന് അസമിലെ സോണിത്പൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
English summary : Earthquake in Assam. The earthquake occurred in Guwahati at around 4.41 pm today. The magnitude was recorded as 5.8. The tremors of the earthquake were felt in Bengal and Bhutan.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

