എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. ഇന്ന് പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധമാർച്ച് നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മമത നയിക്കുന്ന മാർച്ച് ആരംഭിക്കുക. ഇന്നലെ ഐ പാക്കിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ മമത പരസ്യമായി രംഗത്തുവന്നിരുന്നു.
റെയ്ഡ് രാഷ്ട്രീയ പ്രേരിതവും ബിജെപി ആസൂത്രണം ചെയ്തതുമാണെന്ന് മമത ബാനർജി ആരോപിച്ചു. “അവർ ഞങ്ങളുടെ പാർട്ടിയുടെ ഹാർഡ് ഡിസ്ക്, സ്ഥാനാർത്ഥി പട്ടിക, പാർട്ടി തന്ത്രം, പാർട്ടി പദ്ധതി എന്നിവ കൊണ്ടുപോകാൻ വന്നു. ഇതാണോ ഇഡിയുടെയും അമിത് ഷായുടെയും പണി” – മമത ചോദിക്കുന്നു.
ബി ജെ പി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം തൃണമൂൽ കോൺഗ്രസ് വീണ്ടും ഉയർത്തിയിരുന്നു. ഇതോടെ മമത ബാനർജിയുടെ വാദങ്ങൾ ഇ ഡി തള്ളി രംഗത്തെത്തി. പരിശോധനയ്ക്ക് മമത തടസം നിന്നു എന്ന് ഇ ഡി ആരോപിച്ചു. മമതയ്ക്കെതിരെ അന്വേഷണ ഏജൻസി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

