
ഹൈദരാബാദില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി. വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്നാണ് ആദിലാബാദ് സ്വദേശിയായ 19കാരന്‍ മരിച്ചത്.
വൈകിട്ട് മെഡ്ചല്‍-മല്‍കജ്ഗിരി ജില്ലയിലെ മെഡിപ്പള്ളിയിലാണ് സംഭവം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, എസ്സി & എസ്ടി നിയമലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു.
Also Read : മുംബൈയിൽ മകനെ ഐഎഎസ് ആക്കാമെന്ന് വാഗ്ദാനം നൽകി പിതാവിൽ നിന്ന് 60 ലക്ഷം തട്ടിയ ആൾ പിടിയിൽ
അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പി വി പത്മജ റെഡ്ഡി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും അതില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായും പണം ആവശ്യപ്പെട്ടതായുമാണ് വീഡിയോയിലുള്ളത്. ബാര്‍ ബില്ല് അടയ്ക്കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് പണം വേണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് കിട്ടാതായതോടെ മര്‍ദിക്കുകയായിരുന്നു. തന്നെ ഉപദ്രവിച്ചുവെന്നും ഒരു പാര്‍ട്ടിക്ക് ശേഷം 10,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും വിദ്യാര്‍ഥി വീഡിയോയില്‍ പറയുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

