പണമിടപാടിനെ തുടർന്ന് തർക്കം: ഭാര്യയെ കുഴിച്ചുമൂടിയ അതേയിടത്ത് കാമുകിയെയും കൊന്നുതള്ളി; ഗുജറാത്തിൽ യുവാവ് പിടിയിൽ

Gujarat murder

പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ യുവാവിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മൂന്ന് മാസം മുമ്പ് ഭാര്യയെയും കൊന്നതായും, ഭാര്യയെ കുഴിച്ചിട്ട അതേയിടത്താണ് കാമുകിയെയും കൊന്നു തള്ളിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഇയാൾ നടത്തി. ഫൈസൽ പത്താൻ എന്ന യുവാവാണ് ഗുജറാത്തിലെ നവ്‌സാരി ദേശീയ പാതയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ അരി മില്ലിൽ നാടിനെ ഞെട്ടിച്ച കൊലപാതകങ്ങൾ നടത്തിയത്.

അരിമില്ലിൽ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം കിട്ടിയതിനെ തുടർന്ന് നൂറിലധികം സിസിടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. മണിക്കൂറുകൾക്കകം പത്താനെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.

ALSO READ; ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ബോർഡ്‌; സുപ്രീം കോടതിയെ സമീപിക്കുമെന്ന് സീറോ മലബാർ സഭ

ഒരു വർഷം മുമ്പാണ് താൻ കാമുകിയായ റിയയെ കണ്ടുമുട്ടിയതെന്ന് പ്രതി മൊ‍ഴി നൽകി. സുഹൃത്തുക്കളായതിന് ശേഷം പലപ്പോഴും ഈ ആളൊഴിഞ്ഞ മില്ലിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. കൊല നടന്ന ദിവസം പണമിടപാടിനെ ചൊല്ലി ഇരുവരും തർക്കമുണ്ടാവുകയും റിയയെ കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് മൂന്ന് മാസം മുമ്പ് സ്വന്തം ഭാര്യയെയും അവിടെ തന്നെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി പ്രതി സമ്മതിച്ചു.

വീട്ടുകാരുടെ വിസമ്മതത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് പത്താൻ അതേ അരി മില്ലിലേക്ക് ഭാര്യ സുഹാനയെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്താന്റെ മൊഴിയെത്തുടർന്ന്, പൊലീസ് സ്ഥലത്തെത്തി അസ്ഥികൂടം കണ്ടെടുത്ത് കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക്കിന് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News