
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിടൽ വിഷയത്തിൽ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ മനപൂർവം അലംഭാവം കാണിക്കുകയാണെന്ന പരാതി ശക്തം. പ്രമുഖ കർഷക നേതാവ് ഡി.ബി. പാട്ടീലിന്റെ പേര് നൽകുന്നത് സർക്കാർ മനപൂർവം വൈകിപ്പിക്കുകയാണെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയവും ഉയർത്തി. വിമാനത്താവളത്തിന് ഡിബി പാട്ടീലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും സപ്കൽ പറഞ്ഞു.
Also read; സത്യപ്രതിജ്ഞാ ചടങ്ങിലെ RSS ഗണഗീതം ഒരു തുടക്കം മാത്രം; വർഗീയവാദികൾ തച്ചുടക്കുന്ന ജനാധിപത്യം
ഇതിനിടെ, പേരിടൽ ആവശ്യവുമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 22-ന് വിമാനത്താവളത്തിലേക്ക് നടക്കുന്ന പദയാത്ര നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

