ബെംഗളൂരുവിൽ ഒല എൻജിനീയർ ആത്മഹത്യ ചെയ്തു; സിഇഒ ഭവിഷ് അഗർവാളിനെതിരെ കേസ്

ola engineer suicide + bengaluru

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ ഒലയിൽ പുതിയ വിവാദം. ബെംഗളൂരുവിൽ 38 കാരനായ ഒല എൻജിനീയർ ആത്മഹത്യ ചെയ്തു. ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ ഉൾപ്പെടെയുള്ള തന്റെ മേലുദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതി വച്ചിട്ടാണ് എൻജിനീയറായ കെ അരവിന്ദ് ജീവനൊടുക്കിയത്. എന്നാൽ അരവിന്ദ് തൊഴിലിടത്തെ പീഡനവുമായി ബന്ധപ്പെട്ട് കമ്പനിക്ക് പരാതി ഒന്നും നൽകിയിരുന്നില്ല എന്ന് ഒല പ്രസ്താവനയിലൂടെ പ്രതികരിച്ചു.

2022 മുതൽ ഓലയിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു കെ അരവിന്ദ്. ഈ മാസം സെപ്റ്റംബർ 28 ന് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലുള്ള വസതിയിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ; ടേക്ക് ഓഫിനിടെ ഇൻഡി​ഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു

അരവിന്ദിന്റെ സഹോദരനാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സുബ്രത് കുമാർ ദാസും സിഇഒ ഭവിഷ് അഗർവാളും ജോലിസ്ഥലത്ത് തന്നെ മാനസികമയായി പീഡിപ്പിച്ചു എന്ന് കത്തിൽ പറയുന്നു. ലഭിക്കേണ്ട ശമ്പളവും അലവൻസുകളും നിഷേധിച്ചുവെന്നും ഇത് ഒടുവിൽ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും കത്തിലുണ്ട്.

അരവിന്ദിന്റെ മരണത്തിന് ശേഷം, അക്കൗണ്ടിലേക്ക് 17 ലക്ഷം രൂപയെത്തിയെന്നും, ഇതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരാതിയിൽ ഭവിഷ് അഗർവാൾ, സുബ്രത് കുമാർ ദാസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തു. എന്നാൽ, ആരോപണങ്ങൾ നിനിഷേധിച്ച കമ്പനി കേസിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News