
ധര്‍മ്മസ്ഥല കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രശസ്ത സിനിമാ താരം പ്രകാശ് രാജ്. ധര്‍മ്മസ്ഥലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമം അപലപനീയമാണ്. ഭക്തര്‍ വിശ്വസിക്കുന്ന ധര്‍മ്മസ്ഥല ഈ ഗുണ്ടകളാല്‍ കളങ്കപ്പെട്ടിരിക്കുന്നു.
ദാരുണമായ കൊലപാതകങ്ങളില്‍ നീതി ചോദിക്കുമ്പോള്‍ അവര്‍ എന്തിനാണ് ദേഷ്യപ്പെടുന്നത്. അവരെ അറസ്റ്റ് ചെയ്യണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. വാര്‍ത്താചിത്രീകരണത്തിനിടയില്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായത്.
Read Also: ധര്‍മസ്ഥലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കൈയേറ്റം വാര്‍ത്താ ചിത്രീകരണത്തിനിടെ
യുണൈറ്റഡ് മീഡിയ യുട്യൂബ് ചാനലിലെ അഭിഷേക്, കുഡ്‌ല റാം പേജ് യുട്യൂബ് ചാനലിലെ അജയ്, സഞ്ചാരി സ്റ്റുഡിയോ യുട്യൂബ് ചാനലിലെ സന്തോഷ് തുടങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണയുണ്ടായത്. അതിനിടെ, ധര്‍മ്മസ്ഥലയില്‍ പുതിയ സ്‌പോട്ടുകളിലേക്ക് അന്വേഷണസംഘം പരിശോധന വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം, അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായാണ് 14ാമത്തെ പോയിന്റ് അടയാളപ്പെടുത്തി പരിശോധിച്ചത്. അതേസമയം, ഇവിടെ നിന്ന് തെളിവുകളൊന്നും കണ്ടെത്താനായില്ല.
News Summary: Famous film actor Prakash Raj criticizes Karnataka government in the wake of Dharmasthala murders

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

