വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

Supreme Court

വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. കലയിലൂടെ ഒരു വിഭാഗത്തിന് നേരെയും വിദ്വേഷ പ്രചാരണം പാടില്ല. ഭരണഘടന തലപ്പത്തിരിക്കുന്നവർ വിദ്വേഷ പ്രസംഗം നടത്തരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവ്.

രാജ്യത്ത് വിദ്വേഷ പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഏതുവിധേനയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജെ ഉജ്ജൽ ഭൂയന്റെ താണ്നി രീക്ഷണം. ഭരണഘടന തലപ്പത്തിരിക്കുന്നവർ ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി കർശന നിർദേശം നൽകി.

Also read: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന എൻ സി ഇ ആർ ടി പാഠഭാഗത്തിനെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

മുഖ്യമന്ത്രിമാർ, മന്ത്രിമാർ തുടങ്ങിയവർ ജാതി, മതം ,വർഗ്ഗം, ലിംഗം എന്നിവ പശ്ചാത്തലമാക്കി പ്രവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. കലയിലൂടെയും ഒരു വിഭാഗത്തിന് നേരെ വിദ്വേഷം അഴിച്ചു വിടരുത്. ഒരു സമൂഹത്തിന് നേരെ കാർട്ടൂൺ മീം സിനിമ എന്നിവയിലൂടെയും വിദ്വേഷം പാടില്ല.

നേറ്റ്ഫ്ലിക്സ് ചിത്രം ഘൂഷ്‌ഖോർ പാണ്ഡതിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മുസ്ലിം വിഭാഗത്തിന് നേരെ വിദ്വേഷ പ്രചാരണം നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെതടക്കം ബാധകമാകുന്നതാണ് കോടതിയുടെ നിരീക്ഷണം. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്ന കേരള സ്റ്റോറി യും കോടതി ഉത്തരവിന് കീഴിൽ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News