
ജെയിംസ് ബോണ്ട് സിനിമയുടെ തീമിൽ നിർമ്മിച്ചതും 15 ലക്ഷം രൂപ വിലമതിക്കുന്നതുമായ വജ്രപ്പതക്കം മോഷ്ടാവ് വിഴുങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് ന്യൂസിലൻഡ് പോലീസ്. സ്വർണ്ണവും വജ്രങ്ങളും നിറഞ്ഞ ഈ ‘തെളിവ്’ പുറത്തുവരാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പോലീസ്!
ജെയിംസ് ബോണ്ട് സിനിമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ച ലിമിറ്റഡ് എഡിഷൻ ഫബെർജെ (Faberge) എഗ്ഗ് പെൻഡന്റ് ആണ് യുവാവ് വിഴുങ്ങിയത്. നവംബർ 28-ന് പാട്രിഡ്ജ് ജ്വല്ലേഴ്സിലാണ് സംഭവം നടന്നത്. 32 വയസ്സുള്ള പ്രതി പതക്കം വിഴുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മോഷണം പോയ ഈ ആഭരണം ഫബെർജെ x 007 ഒക്ടോപസിസ് എഗ്ഗ് പതക്കം ആണ്. കേവലം 50 പതിപ്പുകൾ മാത്രമുള്ള ലിമിറ്റഡ് എഡിഷനാണിത്.
ALSO READ : CUET-UG 2026: പ്രവേശന പരീക്ഷ മെയ് മാസത്തിൽ; രേഖകൾ പുതുക്കിയില്ലെങ്കിൽ അപേക്ഷ തള്ളിയേക്കാം!
കോടതി രേഖകൾ പ്രകാരം ഈ പതക്കത്തിന് ഏകദേശം 33,585 ന്യൂസിലൻഡ് ഡോളർ (ഏകദേശം ₹15 ലക്ഷം ഇന്ത്യൻ രൂപ) മൂല്യമുണ്ട്. സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഇതിൽ പച്ച ഇനാമൽ (enamel) പൂശുകയും 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീലക്കല്ലുകളും (sapphires) ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ പതക്കത്തിനുള്ളിൽ വെളുത്ത വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ചെറിയൊരു മഞ്ഞ-സ്വർണ്ണ നീരാളിയെ (octopus) ഒളിപ്പിച്ചുവച്ചിട്ടിട്ടുമുണ്ട്.
1983-ലെ ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസിസിനെ (Octopussy) അനുസ്മരിച്ചാണ് ഈ ആഭരണം നിർമിച്ചിട്ടുള്ളത്. മോഷണം നടന്ന ഉടൻ തന്നെ കടയ്ക്കുള്ളിൽ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പതക്കം വീണ്ടെടുക്കാനായി പോലീസ് നിലവിൽ പ്രതിയെ നിരീക്ഷിച്ച് വരികയാണ്.
ALSO READ : ‘രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസ്’: എം വി ഗോവിന്ദൻ മാസ്റ്റര്‍
“അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ഇയാൾക്ക് വൈദ്യസഹായം നൽകിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ പ്രതിയെ നിരന്തരം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പതക്കം വീണ്ടെടുത്തിട്ടില്ല,” ഇൻസ്പെക്ടർ ഗ്രേ ആൻഡേഴ്സൺ പ്രസ്താവനയിൽ വ്യക്തമാക്കി. നവംബർ 29-ന് മോഷ്ട്ടാവിനെ ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാക്കി.പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


