കൊടുമൺ പോറ്റിയുടെ കളി ഇനി ഹോളിവുഡിൽ; പ്രദർശനം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ

BRAMAYUGAM Oscar Museum screening

മലയാള സിനിമയ്ക്ക് വീണ്ടും അന്താരാഷ്ട്ര തലത്തിൽ സുവർണ്ണ നേട്ടം. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ ലോസ് ആഞ്ചൽസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലാണ് ഭ്രമയുഗം ഇടംപിടിച്ചത്. ഫെബ്രുവരി 12-നാണ് പ്രദർശനം. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഇക്കാര്യം സ്വന്തം പേജിലൂടെ ആരാധകരെ അറിയിച്ചത്

‘ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും, വിട്ടുമാറാത്ത ഭയങ്ങളിൽ നിന്നും, ഒരിക്കലും ഒഴിഞ്ഞുപോകാത്ത നിശ്ശബ്ദതകളിൽ നിന്നുമാണ് ഭ്രമയുഗത്തിന്റെ പിറവി. ഭാഷയ്ക്കും ദേശത്തിനും അതീതമായി അത് സ്വീകരിക്കപ്പെടുന്നത് കാണുന്നത് ഹൃദയസ്പർശിയാണ്. ഇത് യാഥാർഥ്യമാക്കിയ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തിന്റെ “Where the Forest Meets the Sea” എന്ന സിനിമാ പരമ്പരയിലെ ഏക ഇന്ത്യൻ ചലച്ചിത്രം’ എന്നാണ് രാഹുൽ സദാശിവൻ കുറിച്ചത്.

ALSO READ : ‘എക്കോ’ സിനിമയെ ചതിച്ച എൽഡിഎഫ് സ‌ർക്കാർ! നിങ്ങൾ കണ്ടോ ആ മിസ്റ്റേക്ക്?

നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ലോകപ്രശസ്ത സിനിമകളുടെ നിരയിലാണ് ഭ്രമയുഗം ഇടംപിടിച്ചത്. മിഡ്‌സോമ്മർ (2019), ദി വിച്ച് (2015), ദി വിക്കർ മാൻ (1973), ഒനിബാബ (1965) തുടങ്ങിയ ക്ലാസിക് സിനിമകൾക്കൊപ്പമാണ്
ഭ്രമയുഗവും പ്രദർശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News