നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ഇന്ത്യൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ളവരാണോ നിങ്ങൾ ? എന്നാൽ ഇതാ നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുങ്ങുന്നു. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനിൽ 237 തസ്തികയിലാണ് ഒഴിവുകൾ. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഔദോഗ്യ വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റ് 5 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഒഴിവുകൾ
ഇലക്ട്രിക്കൽ ടെക്നീഷ്യൻ – 77
സിഗ്നലിംഗ് & ടെലികോം ടെക്നീഷ്യൻ – 63
സിവിൽ / ട്രാക്ക് ഫിറ്റർ ടെക്നീഷ്യൻ – 18
സിവിൽ / ട്രാക്ക് മെക്കാനിക് ടെക്നീഷ്യൻ – 16
റോളിംഗ് സ്റ്റോക്ക് ഇലക്ട്രീഷ്യൻ ടെക്നീഷ്യൻ – 13
റോളിംഗ് സ്റ്റോക്ക് ഫിറ്റർ ടെക്നീഷ്യൻ – 10
ALSO READ :എട്ടാം ക്ലാസ് പാസായോ ? കേന്ദ്രസർക്കാർ ശമ്പളം വാങ്ങാൻ അവസരം
ഇന്ത്യൻ റെയിൽവേ, മെട്രോ റെയിൽവേ അല്ലെങ്കിൽ ആർആർടിഎസ് എന്നീ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. മെട്രിക്കുലേഷൻ എസ്എസ്എൽസിയുമായി ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ട്രേഡിൽ അപ്രന്റീ സ്ഷിപ്പോടെ മെട്രിക്കുലേഷൻ എസ്എസ്എൽസി, അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ശമ്പള സ്കെയിൽ 35,000 – 1,10,00 രൂപയാണ്. ജനറൽ വിഭാഗത്തിന്റെ അപേക്ഷ ഫീസ് 400 രൂപ. പട്ടികജാതി , പട്ടികവർഗ, വിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്കായി ഔദോഗ്യ വെബ് സൈറ്റ് സന്ദർശിക്കുക www.nhsrcl.in.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

