നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം

nirmal-krishna-deposit-scam

തിരുവനന്തപുരം: വിവാദമായ നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് ബിജെപി നേതാക്കളെന്ന ആരോപണവുമായി തട്ടിപ്പിലെ ഇരകൾ രംഗത്തെത്തി. പൈസ വിദേശത്തേക്ക് കടത്താൻ സഹായിച്ചത് ബിജെപി നേതാക്കളെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇരകൾ നൽകിയ പരാതിയും തെളിവുകളും ബിജെപി സംസ്ഥാന നേതൃത്വം മുക്കി. മൂന്നുമാസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ ഇടപെട്ട നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും നിർമ്മൽ കൃഷ്ണ നിക്ഷേപ സംരക്ഷണ സമിതി പ്രസിഡന്റ് എസ് എം നായർ വ്യക്തമാക്കി.

നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം മുടക്കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വി മുരളീധരൻ കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ തന്നെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങിയ ഫയൽ കൈമാറിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനായി ഇടപെടാമെന്ന് മുരളീധരൻ വാക്കും നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിനും ഫയൽ കൈമാറി. എന്നാൽ ഒരുമാസത്തോളം ഫയൽ മാരാർജി ഭവനിൽ കിടന്നുവെന്നും ആരോപണം ഉണ്ട്.

കേസിലെ മുഖ്യപ്രതിയും ബിജെപിയുടെ നേതാവുമായ വേണു സംസ്ഥാന ഘടകവുമായി അടുത്ത ബന്ധമുള്ളയാളാണ്. അതുവഴിയാണ് സിബിഐ അന്വേഷണം മുടങ്ങിയതെന്നും നിർമ്മൽ കൃഷ്ണ നിക്ഷേപ സംരക്ഷണ സമിതി പ്രസിഡന്റ് എസ് എം നായർ ആരോപിച്ചു.

Also Read- തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: 10 കോടിയിലേറെ രൂപയുടെ തിരിമറി, ആകെ പെട്ട് ബിജെപി നേതൃത്വം

തട്ടിപ്പിലെ പൈസ വിദേശത്തേക്ക് കടത്താൻ സഹായിച്ചത് ബിജെപി നേതാക്കലാണെന്ന ഗുരുതര ആരോപണവും എസ് എം നായർ ഉന്നയിച്ചു. മൂന്ന് മാസം കൂടി തങ്ങൾ ക്ഷമിക്കും. അതിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ കേസിൽ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തും എന്നും എസ് എം നായർ.

നിക്ഷേപ തട്ടിപ്പിന് ഇരയായവർ ജീവിക്കാൻ ഗതിയില്ലാത്ത സാഹചര്യത്തിലാണ്. സംസ്ഥാന പോലീസും പ്രതികൾക്ക് വേണ്ടി ഒത്തുകളിക്കുന്നു. ഈ സാഹചര്യത്തിൽ തട്ടിപ്പിന് ഇരകളായവർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും നിർമ്മൽ കൃഷ്ണ നിക്ഷേപ സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News