ആശ, അംഗൻവാടി ജീവനക്കാർ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്

v sivadasan mp

ആശ, അംഗൻവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. ആശ, അംഗൻവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയ സ്‌കീം തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. അവരെ ഇപ്പോഴും ജീവനക്കാരായിട്ടല്ല, വളണ്ടിയർമാരായിട്ടാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. അതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുമില്ല. കേന്ദ്ര സർക്കാർ വളരെ തുച്ഛമായ തുക മാത്രമാണ് ഓണറേറിയമായി നൽകുന്നത്.

ALSO READ; ഛത്തീസ്ഗഡ്: മദ്യനയക്കേസിൽ മുന്‍ മുഖ്യമന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും ഉണ്ടായിട്ടും, വർഷങ്ങളായി ഒരു രൂപ പോലും കേന്ദ്രം വര്ധിപ്പിക്കുന്നില്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ സ്‌കീം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നല്കാൻ ശ്രമിക്കുമ്പോഴും , കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ‘ചെലവ് ചുരുക്കൽ നടപടികൾ’ ഓണറേറിയം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരു ഇടവും നൽകുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കീം തൊഴിലാളികളെ തൊഴിലാളികളായി പ്രഖ്യാപിക്കുകയും അവരുടെ അന്തസ്സ് മാനിക്കുകയും വേണമെന്നും ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News