ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ തോൽവി; ജോക്കോവിച്ച് വീണ്ടും കോർട്ടിലിറങ്ങുമോ?

Novak Djokovic

വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ തോറ്റതിന് ശേഷം സെർബിയൻ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച് ഇനി ഫ്രഞ്ച് ഓപ്പൺ കളിക്കുമോയെന്ന് ഉറപ്പില്ല. 24 തവണ ഗ്രാൻസ്ലാം കിരീട ജേതാവായ ഒന്നാം റാങ്കുകാരൻ ജോക്കോവിച്ച് ഇറ്റാലിയൻ താരം ജാനിക് സിന്നറിനോടാണ് വെള്ളിയാഴ്ച തോൽവി ഏറ്റുവാങ്ങിയത്. 4-6, 5-7, 6-7 എന്ന സ്കോറിനാണ് 38 വയസ്സുകാരൻ പരാജയപ്പെട്ടത്.

മത്സരശേഷം ജോക്കോവിച്ച് കോർട്ടിൽ വികാരഭരിതനായിരുന്നു. തോൽവിക്ക് ശേഷം സ്റ്റേഡിയത്തിനോടുള്ള വിടവാങ്ങൽ സൂചനയായി സെർബിയൻ താരം കൈകളിൽ ചുംബിച്ചു കളിമൺ കോർട്ടിൽ വയ്ക്കുകയും ചെയ്തു.”ഇത് ഞാൻ ഇവിടെ കളിച്ച അവസാന മത്സരമായിരിക്കും, എനിക്ക് അറിയില്ല അതുകൊണ്ടായിരിക്കും ഞാൻ വൈകാരികനായത്”- ജോക്കോവിച്ച് പറഞ്ഞു .റോളണ്ട് ഗാരോസിൽ ഇതായിരുന്നു എന്റെ അവസാന മത്സരമെങ്കിൽ, ഇവിടുത്തെ അന്തരീക്ഷവും ആൾക്കൂട്ടവും എനിക്ക് ലഭിച്ചതിൽ വെച്ച് അദ്‌ഭുതകരമായ അനുഭവമായിരുന്നുവെന്നും ജോക്കോവിച്ച് കൂട്ടിച്ചേർത്തു.

Also Read: ഫുട്ബോൾ ലോകകപ്പിലേക്ക് ആദ്യമായി യോ​ഗ്യത നേടി ഉസ്‌ബെക്കിസ്ഥാനും ജോർദാനും

ഫൈനലിൽ ജനിക് സിന്നർ സ്പാനിഷ് സൂപ്പർ താരമായ കാർലോസ് അൾകാരസിനെ നേരിടും. ജൂൺ എട്ടു ഞായറാഴ്ചയാണ് ഫ്രഞ്ച് ഓപ്പൺ ഫൈനൽ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News