65 രാജ്യങ്ങളിലായി നൂറ് കോടി പേർക്ക് ഭക്ഷണം; ലക്ഷ്യം കൈവരിച്ച് ‘വൺ ബില്യൺ മീൽസ്’ പദ്ധതി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനായി ദുബായ് ഭരണാധികാരി പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ് വിജയകരമായി പൂർത്തിയാക്കി. 2022- ലെ റമദാനിൽ ആരംഭിച്ച പദ്ധതിയിലൂടെ 65 രാജ്യങ്ങളിലായി 100 കോടി പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
‘വൺ ബില്യൺ മീൽസ്’ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് അറിയിച്ചത്. മൂന്നു വർഷം മുൻപ് ആവശ്യക്കാരിലേക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ 65 രാജ്യങ്ങളിലായി 100 കോടിയാളുകൾക്ക് ഭക്ഷണം വിതരണം ചെയ്തെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. അടുത്തവർഷം നിലവിലുള്ളതിനൊപ്പം 26 കോടി ഭക്ഷണപ്പൊതികൾ അധികം ചേർത്ത് വിതരണംചെയ്യും. 2020 റമദാനിൽ 10 മില്യൻ മീൽസ് പദ്ധതിയും 2021 റമദാനിൽ 100 മില്യൻ മീൽസ് പദ്ധതിയും നടപ്പിലാക്കിയതിന്‍റെ തുടർച്ചയായാണ് ‘വൺ ബില്യൺ മീൽസ്’ പദ്ധതി പ്രഖ്യാപിച്ചത്. കാംപെയ്‌നുകളുടെ വിജയത്തെത്തുടർന്നാണ് വൺ ബില്യൺ മീൽസ് സംരംഭം ആരംഭിച്ചത്.

ALSO READ: ദുബായ് പഴയ ദുബായ് അല്ല; ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരം

ഗൾഫ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭക്ഷ്യ സഹായ സംരംഭമാണിത്. ദരിദ്രരായ വ്യക്തികൾ, കുടുംബങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പോഷകാഹാരം നൽകുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News