മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ടൈഗർ

മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ടൈഗർ. മുതിർന്ന ശിവസേന താക്കറെ പക്ഷം നേതാവ് രാജൻ സാൽവി അടക്കമുള്ള നേതാക്കൾ ഷിൻഡെ പക്ഷത്തേക്ക്. താക്കറെ ക്യാമ്പിൽ അസ്വസ്ഥത. ഷോലെ സിനിമയിലെ ജയിലറെ പോലെയാണ് ഉദ്ധവ് താക്കറെയുടെ അവസ്ഥയെന്ന പരിഹാസവുമായി ഏക്‌നാഥ് ഷിൻഡെ.

എൺപതുകളിൽ തീയേറ്ററിനെ പൂരപ്പറമ്പാക്കിയ അമിതാഭ് ബച്ചന്റെ ജനപ്രിയ ഡയലോഗാണിത്. അന്ന് ക്ഷുഭിത നായകന്റെ പരിവേഷത്തിൽ കൈയ്യടി നേടിയിരുന്ന ബച്ചൻ ഡയലോഗുകൾക്ക് ഇന്നും ആരാധകരുണ്ട് . കഴിഞ്ഞ ദിവസം താക്കറെ പക്ഷം നേതാക്കളെ സ്വന്തം പാളയത്തിലേക്ക് സ്വാഗതം ചെയ്ത ചടങ്ങിലായിരുന്നു പഴയ ബച്ചൻ ഡയലോഗ് ആവർത്തിച്ച് ഷിൻഡെ അണികളെ ആവേശത്തിലാക്കിയത്

മുതിർന്ന ശിവസേന താക്കറെ പക്ഷം നേതാവ് രാജൻ സാൽവി ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയത് ഉദ്ധവ് താക്കറെക്ക് വലിയ തിരിച്ചടിയായി. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ കൂറുമാറുമെന്ന സൂചനയാണ്. ഷിൻഡെ പ്രകടമാക്കിയത്. ഡൽഹിയിൽ ശരദ് പവാർ ഷിൻഡെയെ പുരസ്‌കാരം നൽകി ആദരിച്ചതും താക്കറെ പക്ഷത്തെ ചൊടിപ്പിച്ചിരിക്കയാണ്. പാർട്ടി വിട്ടവരെ അക്രമിക്കുന്നതിന് പകരം താക്കറെ ആത്മപരിശോധന നടത്തണമെന്നാണ് ഷിൻഡെ ഉപദേശിക്കുന്നത് .

also read: ഏകനാഥ് ഷിൻഡെയെ  ശരദ് പവാർ ആദരിച്ചു; വാളെടുത്ത് ശിവസേന താക്കറെ പക്ഷം  

ഷോലെയിലെ ഇംഗ്ലീഷുകാരുടെ കാലത്തെ ജയിലറെ പോലെയാണ് ഉദ്ധവിൻ്റെ അവസ്ഥയെന്നും ഷിൻഡെ പരിഹസിച്ചു. താക്കറെ ആത്മപരിശോധന നടത്തണമെന്നും ഷിൻഡെ പറയുന്നു .മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളികളായ സേന യുബിടിയിൽ നിന്ന് നേതാക്കളെ വേട്ടയാടാനുള്ള ഓപ്പറേഷൻ ടൈഗർ, താക്കറെ പക്ഷത്തിന് തലവേദനയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News