കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്: സാമ്പ്രാണിക്കോടിയിൽ ബോട്ടിങ്ങ് റദ്ദാക്കി

Sambranikodi Island

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ്‌ 25, 26 തീയതികളിൽ സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിങ്ങ് സർവീസ് റദ്ദാക്കിയതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

Also Read: സംസ്ഥാനത്ത് അതിതീവ്രമഴ തുടരും: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ലോകടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടിയ പ്രകൃതി രമണീയമായ സ്ഥലമാണ് കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കൊടി. അഷ്ടമുടിക്കായലിൻ്റെ തെക്കേ അറ്റത്താണ് സാമ്പ്രാണിക്കൊടി സ്ഥിതി ചെയ്യുന്നത്.

കായൽ പരപ്പിൽ ഇറങ്ങിനിന്ന് പ്രകൃതി സൗന്ദര്യം മതിയാവോളം നുകരാൻ സാധിക്കും എന്നതാണ് സാമ്പ്രാണിക്കൊടിയുടെ പ്രത്യേകത. പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് ചെറുകപ്പലായ ‘ചമ്പ്രാണി’ അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ സ്ഥലത്തിന് സാമ്പ്രാണിക്കൊടി എന്ന പേര് ലഭിച്ചത്. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ സൗന്ദര്യമാണ് സാമ്പ്രാണിക്കൊടിയുടെ മുഖ്യ ആകർഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News